തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണ സ്തംഭനത്തിനും,അഴിമതിയ്ക്കുമെതിരെ ബിജെപി നേതാക്കളായിട്ടുള്ള കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള പ്രചാരണ യാത്രകള്‍ക്ക് ഇന്ന് തുടക്കമായി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ:വിവി രാജേഷ് കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ ജാഥകള്‍ ഉദ്ഘാടനം ചെയ്തു.ഭരണ നേതൃത്വത്തിന്റെ പരിചയക്കുറവും,സിപിഎമ്മിന്റെ അഴിമതി രാഷ്ടീയവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനജീവിതം നരകതുല്യമാക്കി മാറ്റിയിരിയ്ക്കുകയാണെന്ന് രാജേഷ് പറഞ്ഞു.
വാര്ഡുകളിലാവശ്യമായ എല്‍ഇഡി ലൈറ്റുകള്‍ ലഭുമാക്കുന്നതില് ഭരണ സമിതി പരാജയപ്പെട്ടതിനാല്‍ രാത്രികാലങ്ങളില്‍ കോര്പ്പറേഷന് റോഡുകള്‍ ഇരുട്ടിലാകുന്നു. തെരിവുനായ്ക്കളെ നിയന്ത്രിയ്ക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടതിനാല്‍ എല്ലാദിവസവും നഗരവാസികള്‍ നായ്ക്കളുടെ ആക്രമണത്തിന് നിരന്തരം ഇരയാകുന്നു. മാലിനൃ പ്രശ്നത്തിന്റെ പേരില്‍ കോടികള്‍ ഭരണ സമിതി ചെലവഴിച്ചിട്ടും ഇന്നും യാതൊരു പരിഹാരവുമില്ലാതെ തുടരുന്നു. ആറു കോടി രൂപ മുടക്കി നിര്‍മ്മിച്ച മള്‍ട്ടിലെവല്‍ കാര്‍പ്പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നാളിതു വരെയൊരു സൈക്കിള്‍ പോലും പാര്‍ക്ക് ചെയ്യുവാന്‍ സാധിച്ചിട്ടില്ല. വീട്ടുകരം വെട്ടിച്ച കേസിലെ പ്രതികളെ തിരികെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ത്തന്നെ നിയമിക്കുവാനാണ് ഭരണസമിതി ശ്രമിക്കുന്നത്.
സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നഗരത്തിലെ റോഡുകള്‍ തകര്ത്തിട്ടിരിയ്ക്കുന്നു.സ്കൂളുകള്‍ കൂടി തുറന്നതോടെ നഗരത്തിലെയാത്ര അത്യന്തം ദുഷ്കരമായിരിയ്ക്കുന്നു. തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കുവാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍യോഗത്തില്‍ ബിജെപി പ്രമയം അവതരിപ്പിക്കാന്‍ തയ്യാറായപ്പോള്‍ ഭരണസമിതി അനുമതി നിഷേധിച്ചത് സി പിഎം സംസ്ഥാന നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റുവാന്‍ വേണ്ടിയാണ്.രണ്ട് ദിവസം നീണ്ടു നില്കുന്ന ജാഥയ്ക്കു ശേഷം കോര്‍പ്പറേഷനിലെ ഭരണ സ്തംഭനത്തിനെതിരെ സമരം ശക്തമാക്കുമെന്നും വിവി രാജേഷ് പറഞ്ഞു.
കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എം ആര് ഗോപന് നയിയ്ക്കുന്ന ജാഥ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലും,ബിജെപി മേഖലാ ജന:സെക്രട്ടറിയും,ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലറുമായിട്ടുള്ള ചെമ്പഴന്തി ഉദയന്‍ നയിയ്ക്കുന്ന ജാഥ നേമം നിയോജക മണ്ഡലത്തിലും,തിരു: ജില്ലാ ജനറല്‍ സെക്രട്ടറിയും,പിടിപി വാര്‍ഡ് കൗണ്‍സിലറുമായിട്ടുള്ള അഡ്വ:വിജി ഗിരികുമാര്‍ നയിക്കുന്ന ജാഥ തിരുവനന്തപുരം, കോവളം നിയോജക മണ്ഡലങ്ങളിലും ,ജില്ലാ വൈസ് പ്രസിഡന്റും,തിരുമല വാര്‍ഡ് കൗണ്സിലറുമായിട്ടുളള തിരുമല അനില്‍ നയിക്കുന്ന ജാഥ കഴക്കൂട്ടം നിയോജക മണ്ഡലത്തിലും പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: