കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഇന്ത്യന്‍ സംഘം കാബൂളില്‍.വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ജെ.പി. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാന് സന്ദര്‍ശിക്കുന്നത്. താലിബാന് സര്‍ക്കാരിന്റെ ഉന്നത പ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഇറാന് എന്നീ രാജ്യങ്ങളുടെ ചുമതലയാണ് ജെ.പി. സിംഗിനുള്ളത്.
അഫ്ഗാന് ഇന്ത്യ നല്കുന്ന സഹായങ്ങളുടെ തുടര്‍ന്നുള്ള പുരോഗതി വിലയിരുത്തുന്നതിന് വേണ്ടിയാണ് സംഘം സന്ദര്‍ശനം നടത്തുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യ നല്‍കിയിട്ടുള്ള സഹായങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അവശ്യമെങ്കില്‍ കൂടുതല്‍ സഹായം അഫ്ഗാന് നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
അഫ്ഗാനിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്നാണ് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരമായി 20,000 മെട്രിക് ടണ്‍ ഗോതമ്പ് എത്തിച്ച ഇന്ത്യ 13 ടണ്‍ മരുന്നുകളും അഞ്ചു ലക്ഷം ടണ്‍ കൊറോണ വാക്സിനും വസ്ത്രങ്ങളും എത്തിച്ചാണ് സഹായം നല്‍കിയത്. നിലവിലെ സന്ദര്‍ശത്തില്‍ കാബൂളില്‍ ഇന്ത്യ നിര്‍മ്മിച്ചു നല്കിയ ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍സ് ആശുപത്രി സന്ദര്‍ശിക്കുന്ന സംഘം എല്ലാ സഹായങ്ങളുടേയും വിതരണവും നിലവിലെ അവസ്ഥയും വിലയിരുത്തും.
താലിബാന് ആക്രമണത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ സഹായം ലഭിക്കുന്നുണ്ട്. ഇറാനില്‍ എത്തിയിരിക്കുന്ന അഭയാര്‍ത്ഥികളുടെ ആരോഗ്യ കാര്യവും ഇന്ത്യ ഇന്ന് വിലയിരുത്തുമെന്നും വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: