ഇടുക്കി: പൂപ്പാറയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ചത് കൊടിയ ദാരിദ്രവും അവഗണനയും. 1977 മുതല്‍ 35 വര്‍ഷം ഇടത് പാര്‍ട്ടികളും കഴിഞ്ഞ 11 വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസും ഭരിക്കുന്ന പഞ്ചിമബംഗാളില്‍ നിന്ന് പട്ടിണി സഹിക്കാനാകാതെ രണ്ടാഴ്ച മുമ്പാണ് ജോലി തേടി പെണ്‍കുട്ടിയുടെ കുടുംബം ഇടുക്കിയുടെ മലകയറുന്നത്.
എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം കുടുംബത്തെ തളര്‍ത്തുകയാണ്. മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ് ജോലി തേടി കേരളത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ തങ്ങള്‍ അതിലും വലിയ പ്രതിസന്ധിയിലാണെന്ന് കുട്ടിയുടെ ബന്ധുക്കളും പറയുന്നു. കേരളത്തില്‍ നിന്ന് മടങ്ങാനൊരുങ്ങുകയാണ് കുടുംബം.
പീഡനത്തിനിരയായ 15കാരി ഇന്നേ വരെ സ്കൂളില്‍ പോയിട്ടില്ല. സ്വന്തം പേര് പോലും എഴുതാന്‍ കുട്ടിയ്ക്ക് അറിയില്ല. പ്രാദേശിക ഭാഷമാത്രമാണ് സംസാരിക്കാന്‍ അറിയാവുന്നത്. പഞ്ചിമ ബംഗാളിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന കൊടിയ ദാരിദ്രവും കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാനുള്ള സൗകര്യം ഇവിടെ ഇല്ലാ എന്നതുമാണ് ഇതിലൂടെ പുറംലോകത്തേക്ക് എത്തുന്നത്. വര്‍ഷങ്ങളായി അടക്കി ഭരിച്ചിട്ടും സാധാരണക്കാര്‍ക്ക് ദുരിതം മാത്രമാണ് ഇവിടങ്ങളില്‍ ഇപ്പോഴുമുള്ളത്.
അതേസമയം കേസില്‍ അറസ്റ്റിലായ 18 വയസില്‍ താഴെയുള്ള രണ്ട് പ്രതികള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ജാമ്യം ലഭിച്ചു. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് എസ്എസ്കെ വഴി പ്രാഥമിക വിദ്യാഭ്യാസം നല്‍കാനുള്ള നീക്കത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: