തിരുവനന്തപുരം : ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരാളെ വെട്ടിക്കൊന്നു. വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തില്‍ നിരവധി കേസുകളിലെ പ്രതിയായ മണിച്ചന്(34) എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാര്‍ ആശുപത്രിയിലാണ്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ രണ്ട് പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂര്‍ക്കാവ സ്വദേശികളാണ്. മണിച്ചന് ഉള്‍പ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവര്‍. നാല് വര്‍ഷം മുമ്പ് ഇവര്‍ പിരിഞ്ഞു.
ബുധനാഴ്ച രാത്രി ലോഡ്ജ് മുറിയില്‍ വീണ്ടും ഒത്തു ചേര്‍ന്ന മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകും മണിച്ചനെ കൊലപ്പെടുത്തുകയുമായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: