ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും മകന് രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചതോടെ വെപ്രാളത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പതിവു രീതിയില്‍ രാഷ്ട്രീയ വേട്ടയാടല്‍ എന്നു പറയുന്നുണ്ടെങ്കിലും കാര്യം നിസ്സാരമല്ലന്ന് തലയക്ക് വെളിവുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു തുടങ്ങി. അവഗണിക്കാനാവാത്ത കണക്കുകള്‍ നിരത്തിയാണ് സുബ്രഹ്മണ്യന് സ്വാമി 2013 ല്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന് ബന്‍സാല്‍ തുടങ്ങി പലരേയും ചോദ്യം ചെയ്ത ശേഷം കൃത്യമായ തെളുവുകളുടെ അടിസ്ഥാനത്തിലാണ രാഹുലിനേയും അമ്മയേയും ചൊദ്യം ചെയ്യാന്‍ പോകുന്നത്. ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളെ ഇരുമ്പഴിക്കുള്ളിലാക്കിയ മുന്‍ നടപടികളാണ് ഇരുവരേയും ഭയപ്പെടുത്തുന്നത്.
പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ ബാദ്ധ്യതകളും ഓഹരികളും യങ് ഇന്ത്യന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. സോണിയയും രാഹുലും യങ് ഇന്ത്യ കമ്പനി ഡയറക്ടര്‍മാരാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇരുവരുടെയും മൊഴിയെടുക്കാനാണ് നോട്ടീസ് അയച്ചത്.
ഇക്വിറ്റി ഇടപാടില്‍ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്തെന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. 1938ല്‍ ജവഹര്‍ലാല്‍ നെഹ്റുവും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ചേര്‍ന്ന് സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. ഇത് യഥാര്‍ത്ഥത്തില്‍ പ്രസിദ്ധീകരിച്ചത് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) ആണ്.
പത്രം പുനരുജ്ജീവിപ്പിക്കാന്‍ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് (എ.ജെ.എല്‍) കോണ്‍ഗ്രസ് 90 കോടി രൂപ പലിശരഹിത വായ്പയായി നല്കി. പുനരുജ്ജീവിപ്പിക്കാന്‍ കഴിയാതെ വന്നതോടെ പത്രം അടച്ചുപൂട്ടി. കാണ്‍ഗ്രസിന്റെ കടം വീട്ടാനും കഴിഞ്ഞില്ല. 2010ല്‍ സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരിയുമായി യംഗ് ഇന്ത്യന്‍ കമ്പനി സ്ഥാപിച്ചു.കോണ്‍ഗ്രസ് നല്കിയ 90 കോടി വായ്പ യംഗ് ഇന്ത്യന്റെ പേരിലാക്കി. അപ്പോള്‍ അസോസിയേറ്റഡ് ജേര്‍ണല്‍ പണം യംഗ് ഇന്ത്യന്‍ നല്‍കണമെന്ന് വന്നു. പണം നല്കാനില്ലാത്ത അസോസിയേറ്റഡ് ജേര്‍ണല്‍ അതിന്റെ ഓഹരികള്‍ 50 ലക്ഷം രൂപയ്ക്ക് യംഗ് ഇന്ത്യന്‍ കൈമാറി. അതോടെ കമ്പനിയുടെ 2000 കോടി മൂല്യമുള്ള ആസ്തികള്‍ യംഗ് ഇന്ത്യന്‍ സ്വന്തമായി.
ഇങ്ങനെ ഏറ്റെടുത്തതില്‍ കള്ളപ്പണം വെളുപ്പിക്കലും ചതിയും ഗൂഢാലോചനയും വിശ്വാസവഞ്ചനയും നടന്നു എന്നാണ് സുബ്രഹ്മണ്യംസ്വാമിയുടെ പരാതി. കോണ്‍ഗ്രസിന്റെ 90 കോടി ഉപയോഗിച്ച് സോണിയയും രാഹുലും ചേര്‍ന്ന് 2000 കോടിയുടെ സ്വത്ത് കൈക്കലാക്കിയതിന്റെ കഥ കണക്കുകള്‍ വിളിച്ചു പറയുമ്പോള്‍ ഉരുവരും അഴിയെണ്ണുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം
പ്രതികരിക്കാൻ ഇവിടെ എഴുതുക: