ദുബായ്: മതതീവ്രവാദികളുടെയും ഇസ്ലാമിസ്റ്റ് രാജ്യങ്ങളുടെയും എതിപ്പുകള്‍ തള്ളി കൈകോര്‍ത്ത് യുഎഇയും ഇസ്രയേലും. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടു. ഒരു അറബ് രാജ്യവുമായി ഇസ്രയേല്‍ ഉണ്ടാക്കുന്ന ആദ്യത്തെ വ്യാപാര കരാറാണിത്. കഴിഞ്ഞ ദിവങ്ങളില്‍ തുടങ്ങിയ ചര്‍ച്ച ഇന്നാണ് കരാറിലായത്.
ദുബായില്‍ വെച്ചാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇസ്രയേല്‍ സാമ്പത്തിക വ്യവസായ മന്ത്രി ഒര്‍ന ബര്‍ബിവായ്യും യു.എ.ഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമാണ് വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. 2020ല്‍ യു.എസ് പ്രസിഡന്റ് ട്രമ്പിന്റെ മധ്യസ്ഥതയില്‍ നടന്ന ശ്രമങ്ങളായിരുന്നു രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള 90 ശതമാനം വ്യാപാരങ്ങളും കവര്‍ ചെയ്യുന്ന തരത്തിലാണ് പുതിയ കരാര്‍ നിര്‍മിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാര്‍ഷിക വ്യാപാരം 10 ബില്യണ്‍ ഡോളറിലധികമാക്കുകയാണ് കരാറിന്റെ പ്രഖ്യാപിത ലക്ഷ്യം.
2022ല്‍ 200 കോടിയിലധികം ഡോളറിന്റെ വ്യാപാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ദുബായില്‍ 100ലധികം കമ്പനികള്‍ തുറക്കാന്‍ ഇസ്രായേല്‍ തയാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: