ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ, ‘ദൃശ്യം’ ജൂണ്‍ അഞ്ചിന് ജനം ടീവിയില്‍ സംപ്രേഷണം ചെയ്യും. ജന്മഭൂമിയുടെ മൂന്നാം ടെലിവിഷന്‍ അവാര്‍ഡാണിത്. ഉച്ചയ്ക്ക് രണ്ടു മണിമുതലാണ് സംപ്രേഷണം.
വര്‍ണാഭമായ കലാപ്രകടനങ്ങളോടെയാണു മലയാളത്തിലെ ജനകീയ ചലച്ചിത്ര പുരസ്കാരമായ ജന്മഭൂമി ദൃശ്യം 2022 ടെലിവിഷന്‍ അവാര്‍ഡ് നിശ തൊടുപുഴ ജോഷ് പവലിയന് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്.
നടന് ഉണ്ണിമുകുന്ദനും ടെലിവിഷന്‍ രംഗത്തെ കേരളത്തിന്റെ മിന്നുംതാരങ്ങള്‍ക്കൊപ്പം കോമഡി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും അവാര്‍ഡ് നിശയ്ക്ക്മിഴിവേകി. അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളില്‍ ഒരുങ്ങിയ വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചടങ്ങിനു മാറ്റു കൂട്ടി.
നൃത്തം ഇല്ലാതെ എന്ത് ആഘോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവതലമുറയ്ക്കായി ചുവടുകളുമായി എത്തിയത് ലക്ഷ്മിയാണ്. പുരസ്കാര ചടങ്ങിന്റെ മുഖ്യപ്രായോജകര്‍ പുളിമൂട്ടില്‍ സില്‍ക്സ് ആണ്. പവേര്‍ഡ് ബൈ സ്പോണ്സര് കൊശമറ്റം ഫിനാന്‍സ്, നാഗാര്‍ജുനആയുര്‍വേദിക്, ജോസ്ക്കോ ജ്വല്ലേഴ്സ്, അജ്മി ഫുഡ്സ്, ശ്രീരംഗം സിവിഎന്‍ കളരി ചികിത്സാ കേന്ദ്രം, മഹാറാണി വെഡിങ് കളക്ഷന്‍സ്, ഓക്സിജന്‍ ഗ്രൂപ്പ്, അശോക എവിഎല്‍ സൊല്യൂഷന്‍സ്, ടോണി വല്യാലില്‍ അച്ചായന്‍സ് ഗ്രൂപ്പ്, കബനി പാലസ്, വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: