Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

നരേന്ദ്രമോദി രാജ്യത്തെ വന്‍ശക്തിയാക്കി മാറ്റി; മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം ബിജെപി വിപുലമായി ആഘോഷിക്കുമെന്ന് കെ.സുരേന്ദ്രന്‍

കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാരാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. 5,600 കോടി രൂപയാണ് ഇന്നലെ ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 04:48 pm IST
in BJP

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തില്‍ ഇന്ത്യ ലോകത്തിലെ വന്‍ശക്തിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ ഭരണസ്തംഭനവും വികസന മുരടിപ്പും അവസാനിപ്പിച്ചത് 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരാണെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നത്. ഈ വര്‍ഷത്തെ ജിഡിപി 8.47 ആയി ഉയര്‍ന്നത് ഇതിന്റെ ഉദ്ദാഹരണമാണ്.  കഠിന പ്രയത്‌നത്തിലൂടെയാണ് മോദി എട്ട് വര്‍ഷം കൊണ്ട് ലോകത്തിലെ വന്‍ ശക്തിയാക്കി രാജ്യത്തെ മാറ്റിയത്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച രാഷ്‌ട്രതലവനായി ഇന്ത്യന്‍ പ്രധാനമന്ത്രി മാറി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങള്‍ക്ക് രണ്ട് വര്‍ഷമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലുള്ളത്.

കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാരാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. 5,600 കോടി രൂപയാണ് ഇന്നലെ ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്. റവന്യു ഡെഫിസന്റ് ഗ്രാന്‍ഡായി എല്ലാ വര്‍ഷവും കേരളത്തിന് 3,000 കോടി കേന്ദ്രം അനുവദിക്കുന്നുണ്ട്. നികുതി പിരിവിന്റെ 42 ശതമാനം സംസ്ഥാനത്തിന് നല്‍കുന്ന കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

1.22 കോടി പേര്‍ക്ക് പിഎംഎവൈ പ്രകാരം നഗരങ്ങളില്‍ വീട് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ 2.3 ലക്ഷം വീടുകള്‍ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ചു നല്‍കി. 2.35 കോടി ശൗചാലയങ്ങള്‍ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് നിര്‍മ്മിച്ചു. 6.5 കോടി വീടുകളില്‍ ജല്‍ജീവന്‍ മിഷന്‍ പ്രകാരം കുടിവെള്ളം എത്തിക്കാന്‍ സാധിച്ചു. 3.2 കോടി ആളുകള്‍ക്ക് അഞ്ച് ലക്ഷം രൂപ പരിരക്ഷയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ സഹായം അനുവദിച്ചു. 18 കോടി ആയുഷ്മാന്‍ കാര്‍ഡുകളാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തത്. 190 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ നരേന്ദ്രമോദിക്ക് സാധിച്ചത് ലോകം അത്ഭുതത്തോടെയാണ് കണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുറച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ മോദിക്ക് കഴിഞ്ഞു. 8,627 കോടി ജന്‍ഔഷധി ശാലകള്‍ തുറന്ന് തുച്ഛമായ വിലയ്‌ക്ക് മരുന്ന് എല്ലാവര്‍ക്കും എത്തിച്ച് കോടിക്കണക്കിന് ജനങ്ങള്‍ ആശ്വാസം നല്‍കി. രാജ്യത്ത് പുതുതായി 15 എയിംസുകളും 200 മെഡിക്കല്‍ കോളേജും കൊണ്ടു വന്നു.

11.32 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി സമ്മാന്‍ നിധി നല്‍കി വരുന്നു. ഫസല്‍ ഭീമായോജനയിലൂടെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നു. 3.54 കോടി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചു. കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിച്ചു.ഉജ്ജ്വല യോജ പദ്ധതിയില്‍ 9 കോടി പാചകവാത സിലിണ്ടര്‍ പുതുതായി നല്‍കി സ്ത്രീകളുടെ സ്വപ്നം പൂവണിയിച്ചു. സ്റ്റാര്‍ട്ട്അപ്പ് ലോണുകളില്‍ 80 ശതമാനം സ്ത്രീകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഉന്നത പഠനത്തിനും തൊഴില്‍ നേടാനും വിവാഹത്തിനും സ്ത്രീകള്‍ക്ക് സഹായം. പ്രസവാവധി ശമ്പള സഹിതം 26 ആഴ്ചകളായി മോദി വര്‍ദ്ധിപ്പിച്ചു. ആദ്യത്തെ പ്രസവത്തിന് 5000 രൂപ നല്‍കുന്നു.

ദേശീയപാത വികസനം ഒരു ദിവസം 12 കിലോമീറ്ററായിരുന്നു 2014ന് മുമ്പ് എങ്കില്‍ ഇപ്പോള്‍ 37 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. 80 പുതിയ വിമാനത്താവളങ്ങള്‍ വന്നു. അടിസ്ഥാന വികസന രംഗത്ത് രാജ്യം വലിയ പുരോഗതി ആര്‍ജ്ജിച്ചു.സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കി മോദി മുന്നോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമനയങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ വിപുലമായ പരിപാടികളാണ് ബിജെപി നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വിവി രാജന്‍, ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന്‍. ജില്ലാ ജനറല്‍സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: narendramodiകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.