മാനന്തവാടി: ബ്രിട്ടീഷ് ഭരണകാലത്ത് മാനന്തവാടിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വിസ്മൃതിയിലേക്ക്. നിലവില്‍ സബ് രജിസ്റ്റാര്‍ ഓഫീസ് കൂടി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ വരുംതലമുറയ്‌ക്ക് ബ്രിട്ടിഷ് ഏടുകള്‍ കാണാമറയത്താവുകയാണ്. ഇത്തരം നിര്‍മ്മിതികള്‍ നിലനിര്‍ത്തി പുതുതലമുറക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിലേക്ക് സംരക്ഷിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. മാനന്തവാടി രജിസ്ട്രര്‍ ഓഫീസ് കെട്ടിടം, താലൂക്ക് ഓഫീസ് കെട്ടിടം, പഴയ ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് ഭരണകാലത്ത് പണി കഴിച്ചതും നിലവില്‍ ഉപയോഗിച്ചു വരുന്നതും.
ചരിത്രശേഷിപ്പുകളെന്ന വസ്തുത കണക്കിലെടുക്കാതെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഇവ പൊളിച്ചു നീക്കുകയാണ്. താലൂക്ക് ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന്റെ ഓടുകളെല്ലാം തന്നെ മാറ്റി പുതിയത് വെച്ചു. അതുകൊണ്ട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ തടസ്സം നേരിട്ടിരിക്കുകയാണ്.
രജിസ്റ്റര്‍ ഓഫീസ് കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഓടുകള്‍ മാറ്റി ഷീറ്റ് മേഞ്ഞിരുന്നു. അതുകൊണ്ട് പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കുന്നതില്‍ തടസ്സം നേരിട്ടു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ചരിത്രസ്മാരകങ്ങളാണ് നഷ്ടമാകുന്നതെന്ന തിരിച്ചറിവില്ലതെയാണ് അധികൃതര്‍ ഇത്തരം കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി കൊടുക്കുന്നത്.
താലൂക്ക് ഓഫീസ്, രജിസ്റ്റര്‍ ഓഫീസ് തുങ്ങിയവ കെട്ടിടങ്ങള്‍ അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മ മൂലം ചരിത്രസ്മാരകങ്ങളായി നിലനിര്‍ത്തുന്നതില്‍ സാധ്യമല്ലാതെ വന്നിരിക്കുകയാണ്. മാനന്തവാടിയില്‍ അവശേഷിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തിലെങ്കിലും ഈ സ്ഥിതി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അധികൃതരുടെയിടയില്‍ അവശ്യമായ ബോധവല്‍ക്കരണം നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: