ന്യൂദല്‍ഹി : ഡ്യൂട്ടി സമയത്ത് മാസ്കും ഹെല്‍മെറ്റും ധരിക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. കോവിഡ് ഭീതി നിലനില്‍ക്കേ പോലീസുകാര്‍ തന്നെ പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
സമൂഹത്തിനും ജനങ്ങള്‍ക്കും മാതൃകയാകേണ്ടവരാണ് പോലീസ്. അവരുടെ ഭാഗത്തുനിന്ന് നിയമപരമായ യാതൊരു വീഴ്ചകളും ഉണ്ടാകാന്‍ പാടില്ല. മാസ്കും ഹെല്‍മെറ്റും ധരിക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ദല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാങ്വിയാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: