കൊച്ചി : കൊച്ചി നഗരപരിധിക്കുള്ളില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. കൊച്ചയില്‍ ശബ്ദ മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യ ബസുകള്‍ ഓടിക്കുന്ന സംബന്ധിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തുവിട്ടിട്ടുണ്ട്. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ല. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണം. സ്വകാര്യ ബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: