നടി ഷംനാ കാസിം വിവാഹിതയാകുന്നു. വരന് ഷാനിദ് ആസിഫ് അലി.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും, സിഇഓയുമാണ് ഷാനിദ്.
ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു.ഇരുകുടുംബങ്ങളുടെയും ആശിര്‍വാദത്തോടുകൂടി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേത്ത് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചു.
കണ്ണൂര്‍ സ്വദേശിനിയാണ് ഷംന. റിയലിറ്റി ഷോകളിലൂടെയാണ് പ്രശസ്തയായത്.മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്.ശ്രീ മഹാലക്ഷ്മിയാണ് ആദ്യ തെലുങ്ക് ചിത്രം, മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ടാണ് ആദ്യ തമിഴ് ചിത്രം.ജോസഫ് എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമെയ്ക്കിലാണ് അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: