ന്യൂദല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. ഇതതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അടുത്ത കാലത്തായി നിരവധി നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങള്‍ പരിഗണിച്ച് ജനസംഖ്യ നിയന്ത്രണത്തിന് നിയമം ‘ഉടന്‍’ കൊണ്ടുവരും. ഇന്ത്യയില്‍ നിലവില്‍ ഏകദേശം 1.4 ബില്യണ്‍ ജനസംഖ്യയുണ്ട്, ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയെ മറികടക്കാന്‍ ഒരുങ്ങുകയാണ്.നിയമം ഉടന്‍ കൊണ്ടുവരും, വിഷമിക്കേണ്ട. ശക്തവും ഉചിതവും വലുതുമായ തീരുമാനങ്ങള്‍ എടുക്കും.
എംപി രാകേഷ് സിന്‍ഹ 2019ല്‍ രാജ്യസഭയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇത് ഇതുവരെ ഒരു നിയമമായി മാറിയിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം, 2020 ലെ ഭരണഘടന (ഭേദഗതി) ബില്‍ ശിവസേന എംപി അനില്‍ ദേശായിഅവതരിപ്പിച്ചു. ഇത് രണ്ട് കുട്ടികളുടെ നയം അവതരിപ്പിക്കാനും ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.2020 മുതല്‍, ജനസംഖ്യാ നിയന്ത്രണ നിയമം രൂപീകരിക്കാന്‍ കേന്ദ്രം പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: