പാലക്കാട്: റെയില്‍വെ യാത്രക്കാരുടെ സുഗമമായ യാത്രക്കായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ 35 വിവിധ തരത്തിലുള്ള ബ്രിഡ്ജുകള്‍ പ്രവര്‍ത്തനക്ഷമമായി. റോഡ് ഓവര്‍ ബ്രിഡ്ജുകള്‍, റോഡ് അണ്ടര്‍ ബ്രിഡ്ജുകള്‍, സബ് വേകള്‍ എന്നിവ നിര്‍മിച്ചതിലൂടെ ട്രെയിന്‍ യാത്ര സുഗമമായി.
കൂടാതെ സംസ്ഥാനത്ത് ആളില്ലാത്ത ലെവല്ക്രോസിങുകളില്ലാത്ത സംസ്ഥാനമെന്ന പദവിയിലേക്ക് കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ കരസ്ഥമാക്കി. പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ 40-ാം നമ്പര്‍ ആളില്ലാ റെയില്‍വേ ലെവല്‍ ക്രോസാണ് ഏറ്റവുമൊടുവില്‍ അടച്ചത്.
തിരുവനന്തപുരം, പാലക്കാട്, മധുര റെയില്‍വേ ഡിവിഷനുകളിലായി 1045 കിലോമീറ്റര്‍ റെയില്‍പാതയുള്ള കേരളത്തില്‍ ഇനി ആളില്ലാത്ത ലെവല്‍ ക്രോസില്ല. ഇതുമൂലം റെയില്‍വേ ക്രോസ് കടന്നുള്ള അപകടങ്ങളും കുറഞ്ഞു. 2014നും 21നുമിടയില്‍ 10 ക്രോസിങുകളാണ് അടച്ചത്. നേരത്തെ 73 എണ്ണം ഉണ്ടായിരുന്നു.
റെയിൽവേ അപകടങ്ങളിൽ 40 ശതമാനവും ആളില്ലാ ലെവൽ ക്രോസുകളിലാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് ഇവ ഇല്ലാതാക്കാൻ റെയിൽവേ മന്ത്രാലയം പ്രത്യേക യജ്ഞം തുടങ്ങിയത്. ആളില്ലാ ലെവൽ ക്രോസുകളിലെ അപകടങ്ങളിൽ 60 ശതമാനത്തിലും മരണവും സംഭവിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: