മൂന്നാര്‍: സോത്തുപാറ സര്‍ക്കാര്‍ സ്കൂളിലെ വനിതാ കൗണ്‍സിലർ ഷീബ ഏയ്ഞ്ചല്‍ റാണി(27) ആത്മഹത്യ ചെയ്ത കേസിൽ സസ്പെൻഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ശാന്തമ്പാറ സ്റ്റേഷനില്‍ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശിയായ ശ്യാംകുമാറിനെ(32)യാണ് പിരിച്ചുവിട്ടത്. ജില്ലാപൊലീസ് മേധാവി ആര്.കറുപ്പസ്വാമിയാണ് ഇയാളെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
2021 ഡിസംബര്‍ 31നാണ് ഷീബയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ ഡ്രൈവർ കൂടിയായ ശ്യാംകുമാറും ഷീബയും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹിതനായിരുന്നു ശ്യാകുമാര്‍. വിവാഹബന്ധം തകര്‍ന്നതായും ഷീബയെ വിവാഹം ചെയ്യുമെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശാന്തന്പാറയിലേക്ക് സ്ഥലംമാറ്റമായതോടെ ഇയാള്‍ വാക്ക് മാറ്റി. ഇതിന്റെ ദു:ഖത്തിലാണ് ഷീബ ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ശ്യാംകുമാറിനെതിരെ പോലീസ് കേസെടുക്കുമെന്നാണ് സൂചന. ഷീബയുടെയും ശ്യാമിന്റെയും ബന്ധം സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഷീബയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജി ലാല്‍ നടത്തിയ അന്വേഷണത്തില്‍ ശ്യാംലാല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: