തിരുവനന്തപുരം: പുത്തനുടുപ്പും ബാഗും ചെരുപ്പും കുടയുമായി ഇന്ന് കുരുന്നുകള്‍ സ്കൂളിലേക്ക് എത്തും. കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പൂര്‍ണതോതില്‍ സ്കൂള്‍ തുറക്കുന്നത്. ഒന്നാം ക്ലാസ്സില്‍ മാത്രമല്ല രണ്ടും മൂന്നും ക്ലാസ്സുകള്‍ക്കും ആദ്യമായാണ് ആഘോഷപൂര്‍വമായ പ്രവേശനോത്സവം. കൊവിഡിന്റെ ഒന്നാം തരംഗത്തിനിടെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവര്‍ സ്കൂളിലേക്ക് എത്തുന്നത് മൂന്നാം ക്ലാസിലേക്കാണ്.
സ്കൂളുകളില്‍ അധ്യാപകരും പിടിഎയും കുരുത്തോലകള്‍ കൊണ്ടും ബലൂണൂകളും കൊണ്ട് അലങ്കരിച്ച് കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. 42,90,000 കുട്ടികളും 1,80,000 അധ്യാപകരും 24,798 അനധ്യാപകരും സ്കൂളുകളിലേക്കെത്തും. 10.34 ലക്ഷം പുതിയ വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എത്തുന്നത്.
സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കുന്നതിന് പോലീസും മോട്ടോര്‍വാഹന വകുപ്പും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. അത് സ്കൂളുകളില്‍ ലൈവ് ആയി പ്രദര്‍ശിപ്പിക്കും. അതിനുശേഷമാകും സ്കൂളുകളില്‍ പ്രവേശനോത്സവം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: