ഉലകനായകന് കമല്‍ഹാസന്റെ പുതിയ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ 200 കോടി നേടി. വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ചിത്രം സാറ്റ്ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമന് തുകയ്ക്ക് അവകാശം വിറ്റത്.മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് വിക്രം. ജൂണ്‍ മൂന്നിന് ഈ ബിഗ് ബഡ്ജറ്റ് ചിത്രം തിയേറ്ററുകളിലെത്തും. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് നിര്‍മാണം. നരേന്, അര്ജുന് ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തും.
അനിരുദ്ധാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിക്രം ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയാണ് എന്നാണ് സൂചനകള്‍. അന്പ് അറിവാണ് ചിത്ത്രിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിക്രം സിനിമ ഒടിടിയില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റത്. ഇതിലൂടെ മാത്രം 125 കോടിരൂപയാണ് നേടിയത്. വിക്രം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന് വലിയ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. പ്രീ റിലീസ് ഹൈപ്പിനെ തുടര്‍ന്ന് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിജയ് സിനിമ മാസറ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം.ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്നി സ്വന്തമാക്കി. കമല്‍ഹാസന്റെ പ്രോഡക്ഷന്‍ കമ്പനി രാജ് കമല്‍ ഇന്റര്‍നാഷണ്‍ലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: