വാരണസി: ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ പ്രാര്‍ത്ഥനയ്ക്ക് മുന്‍പ് ദേഹശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ പുതിയ ക്ലോസപ്പ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതിന് പുറമെ വാട്ടര്‍ ടാങ്ക് നിലകൊള്ളുന്ന നിലവറയിലെ ചുമരില്‍ തൃശൂലം, താമര, സ്വസ്തിക എന്നിവയ്ക്ക് പുറമെ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളും കൊത്തിവെച്ച നിലയില്‍ കണ്ടെത്തി.
ഗ്യാന്‍വാപി മസ്ജിദിനടിയില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തായ തെളിവുകളാണിവ. ടൈംസ് നൗ ചാനലും സീ ഹിന്ദുസ്ഥാനും ആണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ കാണാം
ഗ്യാന്‍വാപി മസ്ജിദിന്റെ വാട്ടര്‍ടാങ്കിന് ഉള്ളില്‍ നിന്നുള്ള വീഡിയോ ദൃശ്യത്തില്‍ ശിവലിംഗവുമായി നല്ല സാമ്യമുള്ള രൂപം തന്നെയാണ് കാണപ്പെടുന്നത്. ഇത് ശിവലിംഗമാണെന്ന ഹിന്ദു പരാതിക്കാരുടെ വാദം ശരിവെയ്ക്കുന്ന രീതിയിലാണ് ഈ രൂപം. ഗ്യാന്‍വാപി മസ്ജദില്‍ കണ്ടെത്തിയ 12 അടി ഉയരവും എട്ട് ഇഞ്ച് വ്യാസവുമുള്ള ശിവലിംഗം ഹിന്ദു കീഴ് നടപ്പനുസരിച്ച് നന്ദിയെ അഭിമുഖീകരിക്കുന്ന ദിശയിലാണ്..
ശിവലിംഗത്തിന് പുറമെ, മസ്ജിദിന്റെ നിലവറച്ചുമരുകളില് തൃശൂലം, ഹിന്ദു സ്വസ്തിക, ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ എന്നിവ കൊത്തിവെച്ച നിലയില്‍ കാണാം. ഇതും മസ്ജിദിനടിയില്‍ പണ്ട് ക്ഷേത്രമുണ്ടായിരുന്നു എന്ന ഹിന്ദു പരാതിക്കാരുടെ വാദം ബലപ്പെടുത്തുന്ന തെളിവുകളാണ്. സുപ്രീം കോടതി നിര്‍ദേശപ്രകാരം വാരണാസി ജില്ലാ കോടതിയാണ് ഈ കേസ് ഇപ്പോള്‍ പരിഗണിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: