ശാസ്താംകോട്ട: കൊവിഡ് രോഗ ഭീതിയൊഴിഞ്ഞ് നാളെ പ്രവേശനോത്സവത്തിന് സ്കൂളുകള്‍ ഒരുങ്ങുമ്പോള്‍ താലൂക്ക് ആസ്ഥാനത്തെ സരസ്വതീ ക്ഷേത്രം കടുത്ത അവഗണനയില്‍. ശാസ്താംകോട്ട ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളാണ് പരിമിതികളുടെ സ്മാരകമായി നിലകൊള്ളുന്നത്. അഞ്ച് വര്‍ഷം മുന്‍പ് പുതിയ കെട്ടിടം പണി തുടങ്ങിയെങ്കിലും ഒരു വര്‍ഷം മുന്‍പ് നിര്‍മാണം ഉപേക്ഷിച്ച് കരാറുകാരന് മടങ്ങി. നിര്‍മാണത്തില്‍ പിഴവുണ്ടായതിനാല്‍ പണികള്‍ നിര്‍ത്തിവച്ചെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
കിഫ്ബിയുടെ ഒരു കോടി രൂപയുടെ ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് കെട്ടിട നിര്‍മാണം ആരംഭിച്ചത്. ഇതു മുടങ്ങിയത് കാരണം പഴകി നിലംപൊത്താറായ കെട്ടിടത്തിലാണ് നാളെ ക്ലാസുകള്‍ തുടങ്ങുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഇറക്കിയിട്ടിരിക്കുന്ന കമ്പിയും മണലും മെറ്റിലും സ്കൂള്‍ ഗ്രൗണ്ടില്‍ ചിതറിക്കിടക്കുകയാണ്. ഇത് കുട്ടികള്‍ അപകടത്തിന് കാരണമാകുമെന്ന ആശങ്കയും രക്ഷിതാക്കള്‍ പങ്കുവയ്ക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്.
സ്കൂളില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന പാത്രങ്ങള്‍ മോഷണം പോയ സംഭവമുണ്ടായിട്ട് രണ്ട് വര്‍ഷത്തോളമായി. സ്കൂളിന്റെ സ്റ്റോറിന് പിന്നിലുള്ള കെട്ടിടത്തിന്റെ പൂട്ട് പൊളച്ചാണ് കവര്‍ച്ച നടത്തിയത്. കൂറ്റന്‍ ഓട്ട് വാര്‍പ്പ്, ചെമ്പ് കുട്ടകങ്ങള്‍, ചെമ്പ് ഉരുൡകള്, ചട്ടുകങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാത്രങ്ങള്‍ മോഷണം പോയി. സ്കൂള്‍ സ്റ്റോറില്‍ നിന്നും പുസ്തകമെടുക്കാന്‍ വന്ന പ്രധാന അധ്യാപികയാണ് പാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിഞ്ഞ് കിടന്നത് കണ്ടത്.
അകത്ത് കയറി നോക്കിയപ്പോഴാണ് പാത്രങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ശാസ്താംകോട്ട പോലീസിന് പരാതി നല്കി. പോലീസ് എത്തി എല്ലാം പരിശോധിച്ച് മടങ്ങി. പരാതി നല്കിയതല്ലാതെ പിന്നീട് സ്കൂള്‍ അധികൃതര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: