കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡില്‍ അതിക്രമിച്ച് കയറി ഭീഷണിസന്ദേശം എഴുതിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മെട്രോ ബോഗിയില്‍ സന്ദേശം എഴുതിയത് രണ്ടു പേരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ രണ്ടു പേരുടെയും മുഖം പതിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. മേയ് 26നായിരുന്നു സംഭവം. ബോട്ടില്‍ സ്പ്രേ ഉപയോഗിച്ചായിരുന്നു ഭീഷണിസന്ദേശങ്ങള്‍ എഴുതിയിരുന്നത്. സ്ഫോടനം, ആദ്യത്തേത് കൊച്ചിയില്‍ എന്നിങ്ങനെ ആയിരുന്നു യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ‘പമ്പ’ എന്നു പേരുള്ള ട്രെയിന്റെ ബോഗിയില്‍ എഴുതിയിരുന്നത്.
ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പമാണ് ഭീഷണി ഏഴുതിയത്. . ഈ ട്രെയിനിന്റെ സര്‍വീസ് നിറുത്തിവച്ചു. മെട്രോ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്.
എറണാകുളം ആലുവ റൂട്ടില്‍ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറിലുളള മുട്ടം മെട്രോ യാര്‍ഡ്. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ച് ദിവസവും പരിശോധനകള്‍ നടത്തും. യാര്‍ഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതില്‍ക്കെട്ടിനു മുകളില്‍ കമ്പി വേലിയുമുണ്ട്. യാര്‍ഡിനോട് ചേര്‍ന്ന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്. ഇതെല്ലാം മറികടന്നാണ് യാര്‍ഡിലെത്തി ഭീക്ഷണി സന്ദേശം എത്തിയത്.
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ യു.എ.പി.എ. ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെട്രോ ബോഗിയിലാണ് ഭീഷണിസന്ദേശം എഴുതിയിരുന്നത്. അതീവ സുരക്ഷാ മേഖലയായ മെട്രോ യാര്‍ഡില്‍ കടന്ന് ഭീഷണിസന്ദേശം എഴുതിയ സംഭവം പോലീസിന്റെ പിടിപ്പ്കേടാണ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയവും കേന്ദ്ര ഏജന്‍സികള്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: