മുംബൈ: എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച മറാഠി യുവനടി കേതകി ചിതാലെ ജയിലില്‍ 15 ദിവസത്തോളമായി കഴിയുന്നു. ശരത് പവാറിനെതിരെ വിമര്‍ശനത്തോടെ നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ തെല്ലും കുറ്റബോധമില്ലെന്ന നിലപാടിലാണ് നടി.
കഴിഞ്ഞ ദിവസം താനെ കോടതി ചിതാലെയുടെ ജാമ്യാപേക്ഷ തള്ളിയെന്ന് മാത്രമല്ല, 14 ദിവസം കൂടി അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ നടിയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുകയാണ്. കേതകി ചിതാലെ കാമ്പയിന് എന്ന പേരില്‍ ട്വിറ്ററില്‍ നടിയെ അനുകൂലിച്ച് പ്രത്യേക പ്രചാരണം നടക്കുകയാണ്. . ഇത് എന്‍സിപിയെയും ശരത് പവാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വാസ്തവത്തില്‍ കേതകി ചിതാലെ സ്വയം തയ്യാറാക്കിയ കുറിപ്പല്ല, പകരം അഡ്വ. നിതിന്‍ ഭാവെയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് അവരെ അറസ്റ്റ് ചെയ്തത്. ഈ ഫേസ്ബുക്ക് പോസ്റ്റില്‍ ശരത്പവാറിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘താങ്കളെ കാത്തിരിക്കുന്നത് നരകമാണ്’, ‘താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു’ തുടങ്ങിയ ഭീഷണി നിറഞ്ഞ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ടായിരുന്നു.
മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയെ തുടര്‍ന്ന് ശരത് പവാറിനെതിരെ ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. അത്തരമൊരു പോസ്റ്റാണ് കേതകി ചിതാലെ പങ്കുവെച്ചത്. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. നിങ്ങളുടെ ദൈവങ്ങളുടെ അച്ഛനാണ് ഞാന്‍ എന്ന പവാറിന്റെ ദൈവനിന്ദയാണ് ഹിന്ദുക്കളെയും ബ്രാഹ്മണരെയും പ്രകോപിപ്പിച്ചത്.
നടിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശരത് പവാറിനെതിരെ വ്യാപകമായ എതിര്‍പ്പുയരുകയാണ്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പവാറില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പൊതുവായ വിമര്‍ശനം.
താനെ മജിസ്ട്രേറ്റ് കോടതിയാണ് കേതകി ചിതാലെയുടെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ 14 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം താനെ കോടതി വീണ്ടും നടിക്ക് ജാമ്യം നിഷേധിച്ചതോടെ കൂടുതല്‍ പ്രതിഷേധം ഉയരുകയാണ്. നടി ചെയ്ത കുറ്റം ഗൗരവസ്വഭാവമുള്ളതാണെന്നായിരുന്നു താനെ കോടതിയുടെ കണ്ടെത്തല്‍. “ഇത് പീഢനമാണ്, ആത്മാവിഷ്കാരത്തെ അടിച്ചമര്‍ത്തലാണ്”- ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതുന്നു. കഴിഞ്ഞ ദിവസം കലംബോലി പൊലീസ് സ്റ്റേഷന് പുറത്ത് വെച്ച് കേതകി ചിതാലെയ്ക്കെതിരെ എന്‍സിപി പ്രവര്‍ത്തകര്‍ മുട്ടയും മഷിയും എറിഞ്ഞിരുന്നു. ചിതാലെയുടെ ചിത്രത്തിന് നേരെ എന്‍സിപി വനിതാ പ്രവര്‍ത്തകര്‍ ചെരുപ്പു വലിച്ചെറിഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ഏകദേശം 200 പൊലീസ് സ്റ്റേഷനുകളില്‍ കേതകി ചിതാലെയ്ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് എന്‍സിപി പ്രവര്‍ത്തകര്‍.
“ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടതിനെ വിമര്‍ശിച്ച പ്രൊഫ. രത്തന്‍ ലാലിന് വരെ ജാമ്യം ലഭിച്ചു. എന്നാല്‍ കേതകി ചിതാലെ ജയിലില്‍ നരകിക്കുന്നു. ജൂഡീഷ്യറിയുടെ ഇരട്ടത്താപ്പിനെ നിങ്ങള്‍ വിമര്‍ശിക്കുന്നു. പക്ഷെ നിങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ച് ആത്മപരിശോധന നടത്തൂ. – അഭിജിത് അയ്യര്‍ മിത്ര പറയുന്നു. ഇപ്പോള്‍ ബുദ്ധമതത്തെ വിമര്‍ശിച്ചു എന്ന ഒരു കുറ്റം കൂടി ചാര്‍ത്തി കേതകി ചിതാലെയ്ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമപ്രകാരം കൂടി കേസെടുക്കാന്‍ തുനിയുകയാണ് എന്‍സിപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: