കോട്ടയം: തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനം അധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസിന് മറുപടിയുമായി പിസി ജോര്‍ജ്. പിതാക്കന്മാര്ക്കെതിരെ താന്‍ ഒരിക്കലും മോശമായി സംസാരിക്കാറില്ല. അദേഹം പിണറായിയെ അനുകൂലിക്കുന്ന ആള് ആയതുകൊണ്ടാകാം അങ്ങനെ പ്രതികരിച്ചത്. പക്ഷെ പിണറായിക്ക് മാര്‍ മിലിത്തിയോസും നികൃഷ്ട ജീവിയാണെന്ന കാര്യം അദേഹം ചിന്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു.
വെള്ളാപ്പള്ളി തെറ്റിദ്ധാരണയുടെ പുറത്താണ് സംസാരിക്കുന്നത്. ആര് ശങ്കറിന് ശേഷം സമുദായത്തെ സംഘടിപ്പിച്ച നേതാവാണ് അദേഹമെന്നും പിസി ജോര്‍ജ് പറഞ്ഞു. സമൂഹത്തെ ബാധിക്കുന്ന ചില സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ ഇടപെടിക്കാനാണ് ശ്രമിക്കുന്നത്. അതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും പിസി വ്യക്തമാക്കി.
പി.സി ജോര്‍ജ് െ്രെകസ്തവ സമുദായത്തിന്റെ ചാമ്പ്യനാകേണ്ടെന്നും ജോര്‍ജിനെ െ്രെകസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നുമാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ഓര്‍ത്തഡോക്സ് സഭ തന്നെ രംഗത്തുവന്നു. അത് അദേഹത്തിന്റെ വ്യക്തിപരമായി അഭിപ്രായമാണെന്നും സഭയുടെ അഭിപ്രായമല്ലെന്നും സഭ പുറത്തിറക്കിയ ഒദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞിരുന്നു. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘപരിവാറിനൊപ്പം നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ എല്ലാം പൂര്‍ണമായും തള്ളിയാണ് സഭ തന്നെ ഇപ്പോള്‍ രംഗത്തുവന്നത്. മതതീവ്രവാദി ശക്തികളെ വെള്ളപൂശുന്ന നിലപാട് എടുക്കുന്ന തൃശ്ശൂര്‍ ഭദ്രാസനാധിപനെ ഓര്‍ത്തഡോക്സ് സഭ നേരത്തെയും തള്ളി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: