ന്യൂദല്‍ഹി: അസമില്‍ ഞായറാഴ്ച അസമിലെ കാചര്‍ ജില്ല പൊലീസാണ് കാമാഖ്യ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. കശ്മീരില്‍ നിന്നാണ് ഇവര്‍ അസമില്‍ എത്തിയതെന്ന് പറയുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇപ്പോള്‍ 40,000 രോഹിംഗ്യ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇതിലും എത്രയോ അധികം പേരാണ് ഇവിടെ ഉള്ളത്. ഇവരെ ആസൂത്രിതമായി ചില തല്പരകക്ഷികള് ഇന്ത്യയില്‍ എത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബുദ്ധമതക്കാര്‍ ഭൂരിപക്ഷമുള്ള മ്യാന്മറില് രോഹിംഗ്യ മുസ്ലിങ്ങളും ബുദ്ധമതക്കാരും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. ബുദ്ധമതക്കാരുടെ പിന്തുണയുള്ള മ്യാന്മര് പട്ടാളത്തിന്റെ അക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് രോഹിംഗ്യകള്‍ മ്യാന്മര് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ഓടിപ്പോകുന്നത്. ഇവര്‍ ഇന്ത്യ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്കാണ് കുടിയേറുന്നത്.
ദല്‍ഹിയില്‍ ഹനുമാന് ജയന്തി ദിവസം ഹിന്ദു യാത്രയ്ക്ക് നേരെ ആക്രമണം നടത്തിയതില്‍ രോഹിംഗ്യകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് മുന്‍പ് പൗരത്വ ബില്ലിനെതിരായ അക്രമത്തിലും രോഹിംഗ്യകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍ ഹിന്ദു വിരുദ്ധ കലാപത്തില്‍ രോഹിംഗ്യകളെ ചില പ്രതിപക്ഷ പാര്‍ട്ടികളും സമുദായങ്ങളും ഉപയോഗിക്കുന്നതായും രഹസ്യറിപ്പോര്ട്ടുകളുണ്ട്.
അക്രമവും കുറ്റവാസനയും രോഹിംഗ്യകളുടെ രക്തത്തില്‍ ഉണ്ടെന്ന് മ്യാന്മര് ഭരണധികാരികള്‍ തന്നെ പറയുന്നു. എന്തിന് രോഹിംഗ്യകള്‍ക്ക് അഭയം നല്കിയ ബംഗ്ലദേശും ഇവരുടെ അക്രമത്താല്‍ വലയുകയാണ്. ഇന്ത്യയില്‍ നിന്നും എത്രയും വേഗം രോഹിംഗ്യ അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ബംഗ്ലദേശ് വിദേശമന്ത്രി അബ്ദുള്‍ മൊമന് ഉപദേശിച്ചിരുന്നു.
രോഹിംഗ്യ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ പറ്റാത്ത വിഷമസന്ധിയിലാണ് ഇപ്പോള്‍ ബംഗ്ലദേശ്.
“നിരാശരായ രോഹിംഗ്യകളുടെ ഉള്ളില്‍ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രവണതയുണ്ട്. അത് രാജ്യത്ത് തീവ്രവാദത്തിലേക്ക് നയിച്ചേക്കും.” – ഇതാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മൊമന് പറയുന്നത്. “കഴിഞ്ഞ അഞ്ച് വര്‍ഷമായി രോഹിംഗ്യകള്‍ക്ക് അഭയം കൊടുക്കുകയാണ്. പക്ഷെ അവരില്‍ പലരും ഇപ്പോള്‍ മയക്കമരുന്ന് കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും അക്രമങ്ങളിലേക്കും തിരിയുകയാണ്.”- സ്വന്തം അനുഭവത്തില്‍ അബ്ദുല്‍ മൊമന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: