കോഴിക്കോട്: അതിഥി തൊഴിലാളിയുടെ പണം പിടിച്ചുപറിച്ച കേസില്‍ മൂന്ന് പേരെ പിടികൂടി കോഴിക്കോട് കസബ പോലീസ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഹോട്ടല്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളിയായ നസറുദ്ദീന്റെ കൈയില്‍ നിന്ന് നാലംഗ സംഘമാണ് പണം തട്ടിയത്.
ഒന്നാം പ്രതി മുഹമ്മദ് ഫസ്സല്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച പണം പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചാണ് പുറത്തെടുത്തത്. തലക്കുളത്തൂര്‍ സ്വദേശിയാണ് മുഹമ്മദ്. പന്നിയങ്കര സ്വദേശി അക്ബര്‍ അലി, അരക്കിണര്‍ സ്വദേശി അബ്ദുള്‍ റാഷിദ് എന്നിവരാണ് അറസ്റ്റിലായ ബാക്കി പ്രതികള്‍.
പതിനൊന്നായിരം രൂപയാണ് ഇവര്‍ തട്ടിപ്പറച്ചത്. ഒന്നാം പ്രതി മുഹമ്മദ് ഫസ്സല്‍ ഇതില്‍ ഏഴായിരം രൂപ മലദ്വാരത്തില്‍ ഒളിപ്പിച്ചു. നേരത്തെ കളവ്, ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: