ന്യൂദല്‍ഹി: എട്ട് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മൂന്നില്‍ ഒന്ന് സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവെച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതിലൂടെ മികച്ചൊരു മാതൃകയാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്നും സുശ്രീ കവിതാ പട്ടീഥാര്‍, കര്‍ണാടകയില്‍ നിന്നും ധനമന്ത്രി നിര്‍മല സീതാരാമനും ജഗ്ഗീഷും, മഹാരാഷ്്രടയില്‍ നിന്നും ടെക്റ്റയില്‍ മന്ത്രി പീയുഷ് ഗോയലും ഡോക്ടര്‍ അനില്‍ സുഖ്ദേവ് റാവുവും ജനവിധി തേടും. രാജസ്ഥാനില്‍ നിന്നും ഘനശ്യം തിവാരി, യുപില് നിന്നും ഡോക്ടര്‍ ലക്ഷ്മികാന്ത് വാജ്പേജി, ഡോക്ടര്‍ രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര സിങ് നാഗര്‍, ബാബുറാം നിഷാദ്, ദര്‍ശനാ സിങ്ങ്, സംഗീതാ യാദവ് എന്നിവരും മത്സരിക്കും.
ഉത്തരാഖണ്ഡില്‍ നിന്നും ഡോക്ടര്‍ കല്പനാ സൈനി, ബിഹാറില്‍ നിന്നും സതീഷ് ചന്ദ്ര ദുബൈ, ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്നും കൃഷ്ണന് ലാല്‍ പന്‍വാറും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: