തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (മണ്‍സൂണ്‍) കേരളത്തില്‍ ഞായറാഴ്ച എത്തി. സാധാരണ ജൂണ്‍ ഒന്നിന് എത്തുന്നതിന് പകരം മൂന്ന് ദിവസം മുന്‍പേ മെയ് 29ന് തന്നെ എത്തിയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
കേരളത്തിന് മുകളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകള്‍ കേരളത്തില്‍ ഉടനീളം മണ്‍സൂണ്‍ മഴ ലഭിച്ചു. മഴവീഴ്ച നീരിക്ഷിക്കുന്ന 14 കേന്ദ്രങ്ങളില്‍ 10ലും 2.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
“കേരളത്തില്‍ മണ്‍സൂണ്‍ എത്തിയെന്ന് പറയാവുന്ന എല്ലാ സാഹചര്യങ്ങളും ഉണ്ട്. അറേബ്യന്‍ കടല്‍, ലക്ഷദ്വീപ്, കേരളത്തിന്റെ മുഴുവന്‍ മേഖലയിലും മണ്‍സൂണ്‍ എത്തിക്കഴിഞ്ഞു. “- കാലവസ്ഥ നിരീക്ഷണ കേന്ദ്രം ശാസ്ത്രജ്ഞന് ആര്.കെ. ജെനമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: