കോഴിക്കോട്: ക്രൈസ്തവര്‍ക്കെതിരായ പ്രതിലോമശക്തികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ക്രൈസ്തവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. കോടഞ്ചേരിയില്‍ താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ വിശ്വാസ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
തീവ്രവാദ ശക്തികള്‍ക്കെതിരെ സമുദായം ഒരുമിച്ച് നില്ക്കാന് നിര്‍ബന്ധിക്കപ്പെടുകയാണ്. ക്രൈസ്തവരുടെ സഹായത്താല്‍ വളര്‍ന്നവര്‍ ഇപ്പോള്‍ നെഞ്ചത്ത് കയറരുതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ മുന്നറിയിപ്പ് നല്കി. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടേണ്ടത് എങ്ങനെയെന്ന് അറിയാം.
ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി െ്രെകസ്തവര്‍ മാറണമെന്നും അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
നാര്‍കോട്ടിക്ക് ജിഹാദ്, സ്വര്‍ണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം ഇവയെല്ലാം യാഥാര്‍ഥ്യമാണ്. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. െ്രെകസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നില്‍ തലകുനിക്കില്ല. യേശുവിന്റെ മുന്നില്‍ മാത്രമേ തല കുനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: