തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായും മറ്റ് ഗുണഭോക്താക്കളുമായും വെബ്കാസ്റ്റിലൂടെ ആശയവിനിമയം നടത്തും. ഇതിന്റെ ഭാഗമായി കേരളത്തിലെ പരിപാടി കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങു വര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ (സിടിസിആര്‍ഐ) മെയ് 31, ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് നടക്കും.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങില്‍ സംബന്ധിക്കും. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മുഖ്യാതിഥിയായിരിക്കും. കടകംപള്ളി സുരേന്ദ്രന് എം എല്‍ എ .ഐ സി എ ആര് ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മൊഹപാത്ര, സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ച തിരിഞ്ഞു നടക്കുന്ന സാങ്കേതിക സെഷനില്‍ കാര്‍ഷിക മേഖലയുടെ വികസനത്തിനായുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ , സുരക്ഷിത ജീവനോപാധിക്കുള്ള സംയോജിത കൃഷി രീതികള്‍ , ഉഷ്ണമേഖലാ കിഴങ്ങുവര്ഗ്ഗങ്ങള്ക്കുള്ള നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ളാസ്സുകള്‍ നയിക്കും. കര്‍ഷകസംഗമം, കൃഷിയിട സന്ദര്‍ശനം, പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: