കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം കാണാതായി. പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പോയ വിമാനമാണ് കാണാതായത്. വിമാനത്തില്‍ 22 പേരുണ്ടായിരുന്നു. ഒടുവില്‍ വിമാനത്താവളവുമായി ആശയവിനിമയം നടത്തിയത് ഞായറാഴ്ച രാവിലെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
താര എയറിന്റെ ഇരട്ട എഞ്ചിന് എയര്‍ക്രാഫ്റ്റായ 9 എന്‍എഇടി എന്ന വിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55നായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ തന്നെ റഡാര്‍ പരിധികളില്‍ നിന്നും കാണാതായി. വിമാനത്തിനായി ഹെലികോപ്റ്ററിലൂടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രഭാകര്‍ പ്രസാദ് ഘിമിരേയായിരുന്നു പൈലറ്റ്. വിമാനത്തില്‍ നാല് ഇന്ത്യക്കാരും മൂന്ന വിദേശികളുമുണ്ട്. ശേഷിക്കുന്ന യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്.
കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങില് നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: