തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തില്‍ കാലവര്‍ഷം ഉടന്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷത്തിനുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി ഒത്തുവരാത്തതാണ് സ്ഥിരീകരണം വൈകാന്‍ കാരണം. കാലവര്‍ഷം എത്തിയാലും ആദ്യ പാദത്തില്‍ താരമ്യേന മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നാണ് പ്രവചനം. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കി.
അതേസമയം സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ക്കും ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: