ന്യൂദല്‍ഹി: ദല്‍ഹി നടന്ന ഹിന്ദു വിരുദ്ധ കലാപത്തില്‍ പൊലീസിന് നേരെ തോക്കുചൂണ്ടിയ ഷാരൂഖ് പഠാന് എന്ന യുവാവ് പരോളിലിറങ്ങി. ഇയാള്‍ക്ക് വന്‍ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയത്.
പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന കലാപത്തിലാണ് പൊലീസുകാരനെതിരെ ഷാരൂഖ് പഠാന് തോക്ക് ചൂണ്ടിയത്. ദീപക് ദഹിയ എന്ന നിരായുധനായ പൊലീസുകാരന് നേരെ ഈ യൂവാവ് വെടിയുതിര്‍ക്കുകയും ചെയ്തു. അന്ന് ഇയാളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പരോളിലിറങ്ങിയ ഷാരൂഖ് പഠാന് നല്കുന്ന സ്വീകരണത്തിന്റെ വീഡിയോ:
65 വയസ്സായ പിതാവിനെ കാണാനാണ് നാല് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്. ഷാരൂഖിനെ ഒരു താരപരിവേഷത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്. വഴി നീളെ മുദ്രാവാക്യം വിളിച്ച് അണികള്‍ സ്വീകരണം നല്കി. ഇതിന്റെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. പ്രാദേശിക മുസ്ലിം ഗ്രൂപ്പുകളായിരുന്നു സ്വീകരണം ഒരുക്കിയതിന് പിന്നില്‍.
പിതാവിന് ശസ്ത്രക്രിയ നടന്നതിനാല്‍ മാനുഷിക പരിഗണന വെച്ചാണ് കോടതി ജാമ്യം നല്‍കിയത്. ജാമ്യത്തില്‍ പോകുമ്പോള്‍ പിതാവിനെ മാത്രമേ കാണാവൂ എന്ന് പ്രത്യേകം കോടതി പറഞ്ഞിരുന്നെങ്കിലും ഷാരൂഖ് സ്വീകരണങ്ങളില്‍ പങ്കെടുത്തു.
സ്വീകരണം നല്കുന്ന ജനങ്ങള്‍ തിക്കിത്തിരക്കുന്നതും ദല്‍ഹി പൊലീസ് അവരെ നിയന്ത്രിക്കാന്‍ പാടുപെടുന്നതും ഷാരൂഖ് സന്തോഷത്തോടെ നോക്കിക്കാണുന്നുണ്ടായിരുന്നു.
ഇടവഴികളില്‍ പോലും ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെ സമരം ചെയ്യവേ പൊലീസുകാരുമായി ഏറ്റുമുട്ടലുണ്ടായി. ആയുധങ്ങളില്ലാതെ നില്ക്കുന്ന പൊലീസുകാരനെതിരായാണ് ഷാരൂഖ് തോക്ക് ചൂണ്ടിയത്. മൂന്ന് തവണ വെടിവെച്ചതായി പൊലീസ് പറയുന്നു. 2020 മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശിലെ ശ്യാമിലി ജില്ലയില്‍ നിന്നും ദല് ഹി പൊലീസ് ഇയാളെ പൊക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: