കൊച്ചി: മതഭീകരവാദ ശക്തികള്‍ക്ക് ക്രൈസ്തവ സമൂഹത്തെ വേട്ടയാടാന്‍ ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഭീകരവാദികളുടെ വെല്ലുവിളികള്‍ക്ക് മുമ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മുട്ടുമടക്കില്ലെന്നും മതഭീകരവാദികള്‍ ആരെ ആക്രമിക്കാന്‍ തയ്യാറായാലും അവരെ ബിജെപി സംരക്ഷിക്കുമെന്നും തൃക്കാക്കര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ല ഇതെന്ന് ജിഹാദികള്‍ മനസിലാക്കണം. കൈവെട്ടാന്‍ വന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്.
കേരളത്തെ മറ്റൊരു താലിബാനാക്കാനാണ് ഇവരുടെ ശ്രമം. കേരളം ഇതേ പോലെ നിലനില്ക്കണമെങ്കില് തൃക്കാക്കരയില്‍ എന്‍ഡിഎ ജയിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കാശ്മീരില്‍ നിന്നും പണ്ഡിറ്റുകളെ ഓടിച്ച പോലെ കേരളത്തില്‍ നിന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആട്ടിയോടിക്കാനാണ് ജിഹാദികള്‍ ശ്രമിക്കുന്നത്. അതിന് വെച്ച അവിലും മലരും കുന്തിരിക്കവുമൊക്കെ മാറ്റിവെക്കുന്നതാണ് അവര്‍ക്ക് നല്ലത്. നാട്ടില്‍ വികസനം വരണം സമാധാനം പുലരണം ഇതാണ് ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ട് വെക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: