കോട്ടയം: വിദ്വേശ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച പിസി ജോര്‍ജിന് വീണ്ടും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നോട്ടീസ്. ചോദ്യം ചെയ്യലിന് നാളെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. പിസി ജോര്‍ജ് ബിജെപി പ്രചാരണത്തിനായി തൃക്കാക്കരയിലെത്താനിരിക്കെയാണ് പോലീസ് നോട്ടീസ്.
പിസി ജോര്‍ജില്‍ നിന്ന് കുറച്ച് തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതെന്ന് പോലീസ് നോട്ടീസില്‍ പറയുന്നു. ജാമ്യംലഭിച്ചെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ വേണ്ടിയാണ് തെളിവുകള്‍ ശേഖരിക്കുന്നത്. പിസിയുടെ ശബ്ദ സാമ്പിളും നാളെ ശേഖരിക്കും. ചോദ്യം ചെയ്യലിന് ശേഷം സ്റ്റുഡിയോയില്‍ എത്തിച്ച് ശബ്ദ സാമ്പിള്‍ ശേഖരിക്കും. പ്രസംഗത്തിലുള്ള ശബ്ദവും പിസിയുടെ ശബ്ദവും ഒന്നാണെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍ വേണ്ടിയാണിത്.
തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാന ഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് പിസി ജോര്‍ജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചത്. തന്നെ കുടുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്ക് നാളെ തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കരയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്റെ പരിമിതിയില്‍ നിന്ന് പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കരയില്‍ നടക്കുന്ന അഞ്ചോ ആറോ യോഗങ്ങളില്‍ പിസി പങ്കെടുക്കുമെന്നായിരുന്നു വിവരം. ഇതിനിടെയാണ് പോലീസിന്റെ ചോദ്യം ചെയ്യല്‍. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: