കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ടാൻസാനിയൻ പൗരനിൽ നിന്ന് 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2884 ഗ്രാം ഹെറോയിൻ റവന്യൂ ഇന്റലിജൻസിന്റെ സ്പെഷ്യൽ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴിയെത്തിയ ഇയാളെ പിടികൂടിയത്. ട്രോളി ബാഗിന്റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന് 20 കോടി 18 ലക്ഷം രൂപ വിലവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: