എറണാകുളം: തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധകൃഷ്ണന് വോട്ടു ചെയ്യാന്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് കാസാ. ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി ആ സമുദായത്തിലെ മതമൗലികവാദികളെയും തീവ്രവാദികളെയും പാലൂട്ടി വളര്‍ത്തുന്നു. അവര്‍ക്കു വേണ്ടി ക്രൈസ്തവരെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നു. ഇരു മുന്നണികളോടുമുള്ള പ്രതിഷേധം എഎന്‍ രാധാകൃഷ്ണന് വോട്ടായി രേഖപ്പെടുത്തണമെന്നും കാസാ പുറത്തിറക്കിയ കുറിപ്പില്‍ ആഹ്വാനം ചെയ്തു.
ദേശീയ ജനാധിപത്യ സഖ്യത്തിന് പിന്തുണയുമായി പിസി ജോര്‍ജും രംഗത്തുവന്നു. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അദേഹം നാളെ തൃക്കാക്കര മണ്ഡലത്തില്‍ എത്തും.
പിസിയുടെ അറസ്റ്റ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസിനടക്കുന്നതായും അദേഹം ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കപ്പെടുന്ന ജോര്‍ജിനൊപ്പം നിലനില്‍ക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: