Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യന്‍ കോഫി ഹൗസ് ഭരണം പിടിച്ചെടുക്കാന്‍ സിപിഎം നീക്കം; ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ കൊണ്ടുവരാന്‍ ശ്രമം

തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സംഘടനയായ സഹകരണ വേദിയാണ് നിലവില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ ചുമതല. 10 അംഗ ഭരണ സമിതിയുടെ പ്രസിഡന്റായി പി.ആര്‍ കൃഷ്ണപ്രസാദും (കോട്ടയം) സെക്രട്ടറിയായി സി.ഡി സുരേഷും (തൃശൂര്‍) പ്രവര്‍ത്തിക്കുന്നു.

എം.എ. ഷാജി by എം.എ. ഷാജി
May 28, 2022, 10:03 am IST
in Kerala

തൃശൂര്‍: സ്വതന്ത്ര മുന്നണി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണം പിടിച്ചെടുക്കാന്‍ അണിയറയില്‍ സിപിഎം നീക്കം. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം സിഐടിയുവിന്റെ നേതൃത്വത്തില്‍ 30-ഓളം പേരടങ്ങുന്ന സംഘം തൃശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹെഡ് ഓഫീസ് ഉപരോധിക്കാനെത്തിയിരുന്നു.  

സിഐടിയു സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരാണ് ഉപരോധിക്കാന്‍ എത്തിയത്. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഉപരോധിക്കാനെത്തുമെന്ന വിവരമറിഞ്ഞ് മറു വിഭാഗവും സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന സ്ഥിതിയായി. ഭരണ സമിതിയിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. നിവേദനം നല്‍കാന്‍ മാത്രം അനുവദിച്ചതിന് ശേഷം സിഐടിയു തൊഴിലാളികളെ പോലീസ് ഉടനെ തിരിച്ചയച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്.  

വിവിധ കാരണങ്ങളാല്‍ 10 ജീവനക്കാര്‍ക്കെതിരെ ഭരണസമിതി അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. നടപടി പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സിഐടിയു ഇപ്പോള്‍ ഉന്നയിക്കുന്നത്. അച്ചടക്ക നടപടിയെടുത്തവരില്‍ രണ്ടു പേര്‍ കോട്ടയം, തിരുവനന്തപുരം സ്വദേശികളും എട്ട് പേര്‍ തൃശൂര്‍ സ്വദേശികളുമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്റീനില്‍ ലേഡി ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിനും കൊവിഡ് സമയത്ത് സംഘത്തിനെതിരെ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനും മറ്റുമാണ് തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുള്ളത്.  

18 വര്‍ഷമായി ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ സാരഥ്യം വഹിക്കുന്നത് സ്വതന്ത്ര മുന്നണിയാണ് . തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സംഘടനയായ സഹകരണ വേദിയാണ് നിലവില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ ചുമതല.  10 അംഗ ഭരണ സമിതിയുടെ പ്രസിഡന്റായി പി.ആര്‍ കൃഷ്ണപ്രസാദും (കോട്ടയം) സെക്രട്ടറിയായി സി.ഡി സുരേഷും (തൃശൂര്‍) പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ 53 ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി 2000ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മാനേജര്‍, സപ്ലെയര്‍, കുക്ക് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും.  

2004 മുതല്‍ സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്നതിനാല്‍ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും വിജയിക്കണമെന്നതാണ് സിഐടിയുവിന്റെ ലക്ഷ്യം.  കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയെങ്കിലും  കോടതി വിധിയിലൂടെ ഭരണസമിതി തിരിച്ചെത്തിയിരുന്നു.  2017 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും സഹകരണ വേദിക്കായിരുന്നു വിജയം. സഹകരണ വേദിയുടെ പാനലില്‍ മത്സരിച്ചവര്‍ക്കെല്ലാം 1000ലേറെ വോട്ടുകളാണ് ലഭിച്ചത്.  

സിഐടിയുവിനെ പരാജയപ്പെടുത്തി സ്വതന്ത്ര സംഘടന ഭരണത്തിലേറിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. നിലവിലെ ഭരണസമിതിയുടെ കാലാവധി അഞ്ച് മാസം കൂടിയേയുള്ളൂ. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കും. അടുത്ത തെരഞ്ഞെടുപ്പിലും സിഐടിയുവിന് വിജയിക്കാനാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഭരണം പിടിച്ചെടുക്കാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അണിയറയില്‍ ശക്തമായ നീക്കം നടക്കുന്നത്. ഇതിന് സിപിഎമ്മിലെ ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയുമുണ്ട്.

Tags: cpmThrissurIndian coffee house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

News

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.