കൊല്ലം: റോഡോ, തോടോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് സഞ്ചാരപാത മാറിയതോടെ പൊറുതിമുട്ടി ജനങ്ങള്‍. ഞാങ്കടവ് പദ്ധതിക്കായി പൈപ്പുകള്‍ കുഴിച്ചിട്ടെങ്കിലും റോഡ് പൂര്‍വസ്ഥിതിയിലേക്ക് മാറ്റികൊണ്ട് ടാര്‍ ചെയ്യാത്തതാണ് കാരണം. ഇതുകാരണം വെയിലില്‍ പൊടിശല്യവും മഴയില്‍ ചെളിയുമാണ് റോഡില്‍ അനുഭവപ്പെടുന്നത്.
കൊല്ലം നഗരത്തില്‍ കളക്ട്രേറ്റിന് മുന്‍വശത്തായാണ് ഈ ദുര്‍ഗതി. ഇപ്പോള്‍ മഴയായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡിന്റെ പകുതിയും ചെളിയായി മാറിയിട്ടുണ്ട്. ബസുകളുടെ മരണപ്പാച്ചില്‍ കൂടിയാകുമ്പോള്‍ ചെളിയെല്ലാം കാല്‍നടയാത്രികരുടെ ശരീരത്തേക്ക് തെറിച്ചുവീഴുകയാണ്.
സമീപത്തെ കട ഉടമകള്‍ പലതവണ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കളക്ടറുടെ മൂക്കിന് കീഴിലാണ് നാട്ടുകാര്‍ക്ക് ഈ അനുഭവം. എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കാനുള്ള ഇടപെടല്‍ കളക്ടറില്‍ നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: