കൊച്ചി: പി.സി ജോര്‍ജിന് പ്രസംഗവുമായി ബന്ധപ്പെട്ട ഇരു കേസുകളിലും ജാമ്യം അനുവദിച്ച് കേരളാ ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം. ഇരു കേസിലും ജാമ്യം ലഭിച്ചതോടെ അദേഹം ജയില്‍ മോചിതനാകും.
തിരുവനന്തപുരം ഫോര്‍ട്ട,് പാലാരിവട്ടം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അദേഹത്തെ തിരുവനന്തപുരം പ്രസംഗക്കേസില്‍ ബുധനാഴ്ചയായിരുന്നു അദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ അദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
നിലവില്‍ പൂജപ്പുര ജയിലിലാണ് പി.സി. ജോര്‍ജിനെ പാര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് കൊച്ചിയില്‍ വെച്ചാണ് ഫോര്‍ട്ട് പോലീസ് പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പി.സി.ജോര്‍ജ് തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.
പിസിയുടെ അറസ്റ്റ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസിനടക്കുന്നതായും അദേഹം ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കപ്പെടുന്ന ജോര്‍ജിനൊപ്പം നിലനില്‍ക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: