പട്യാല: 1998 ലെ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച പഞ്ചാബ് പിസിസി മുന്‍ അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദിവിന് ജയിലില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് ജോലി. പട്യാല ജയിലെ രേഖകള്‍ അടക്കമുള്ള ഫയലുകള്‍ സമാഹരിക്കലാകും പ്രധാന ചുമതല.
ജോലിയില്‍ തുടക്കാക്കാരനായതിനാല് മതിയായ പരിശീലനം നല്‍കും. ജോലിയില്‍ മുന്‍ പരിചയമുള്ള സഹതടവുകാരുടേയും ജയില്‍ ഉദ്യോഗസ്ഥരുടേയും കീഴില്‍ മൂന്നുമാസമാണ് ശിക്ഷണം. ജോലിയില്‍ കാട്ടുന്ന മികവിന് അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക. പ്രതിദിനം 40 മുതല്‍ പരമാവധി 90 രൂപവരെയാാണ് ലഭിക്കുക.
34 വര്‍ഷം മുമ്പ് ഗുര്‍ണാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലണ് സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷ വിധിച്ചത്. ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചത് മരണത്തിന് കാരണമായെന്നാണ് കേസ്. 1000 രൂപ പിഴ ചുമഴ്ത്തി സുപ്രീം കോടതി ഒത്തു തീര്‍പ്പാക്കിയ കേസിലാണ് പുന പരിശോധനാ ഹര്‍ജിയിലൂടെ കോടതി തടവു ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: