തൊടുപുഴ: മൂന്നാമത് ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണം ശനിയാഴ്ച തൊടുപുഴയില്‍. നടന് ഉണ്ണി മുകുന്ദന് മുഖ്യാതിഥിയായി പങ്കെടുക്കുന്ന താരനിശയിലാണ് അവാര്ഡുകല് വിതരണം ചെയ്യുക
ജോഷ് ഓഡിറ്റോറിയത്തില്‍ വൈകുന്നരേം 5.30 ന് ആരംഭിക്കുന്ന ‘ദൃശ്യം’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ കലാപരിപാടികളും അരങ്ങേറും. കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ നിരവധി കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിക്കും. ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് ജയന് ചേര്‍ത്തല, അപ്പു ജോസ്, അസീബ്, രഞ്ചു ചാലക്കുടി, പുന്നപ്ര പ്രശാന്ത് എന്നിവര്‍ വേദിയിലെത്തും.
ചലച്ചിത്ര താരം ശ്രുതി ലക്ഷ്മിയുടെ നൃത്തം , ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫ്രയിം സംഗീത ശ്രീകാന്ത്, ജീന്‍സ് ഗോപിനാഥ് എന്നിവരുടെ പാട്ടുകളും ഉണ്ടാകും.അവാര്‍ഡ് ജേതാക്കള്‍ക്ക് പുറമെ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരും പങ്കെടുക്കും. മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡാണ് ഇത്തവണത്തേത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും കോട്ടയത്തു നടന്ന താരനിശയിലാണ് വിതരണം ചെയ്തത്.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്ലറിന്റെ (സീ കേരള)സംവിധായകന് മനോജ് ശ്രീലകം ആണ് മികച്ച സംവിധായകന്. മികച്ച നടനായി രാജീവ് പരമേശ്വരനും (സ്വാന്തനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ സീരിയല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് (മഴവില്‍ മനോരമ), തിരക്കഥ-ജെ പള്ളാശ്ശേരി (സ്വാന്തനം, ഏഷ്യാനെറ്റ്), സ്വഭാവ നടന് -കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി- രഞ്ജുഷ മേനോന് (നന്ദനം, ഫഌവഴ്സ്), താരജോഡി- വിപിന്‍ ജോസ് അന്‍ഷിത (കൂടെവിടെ, ഏഷ്യാനെറ്റ്), കോമഡി ടീം- ഉരുളക്ക് ഉപ്പേരി (അമൃത ടി വി), ഹാസ്യ നടന്- അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി-ശ്രുതി രജനീകാന്ത് ചക്കപ്പഴം,ഫഌവഴ്സ്), ബാലതാരം- കണ്ണന് (ചക്കപ്പഴം, ഫഌവഴ്സ് ), പ്രത്യേക ജൂറി പരാമര്‍ശം-ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ).
ജി എസ് വിജയന് (സംവിധായകന്), കലാധരന്‍ (സംവിധായകന്), ദീപു കരുണാകരന് ( സംവിധായകന്), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു( നിര്‍മ്മാതാവ്) പി ശ്രീകുമാര്‍ (മാധ്യമ പ്രവര്ത്തകന്) എന്നവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: