ന്യൂദല്‍ഹി : ലൈംഗിക തൊഴില്‍ പ്രൊഫഷണലായി അംഗീകരിച്ച് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ അവരില്‍ നിന്ന് പിഴ ഈടാക്കുകയോ ചെയ്യരുതെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്കി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
വേശ്യാലയ നടത്തിപ്പ് നിയമവിരുദ്ധമാണെങ്കിലും ലൈംഗിക തൊഴിലാളികള്‍ക്കെതിരെ നടപടി പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയമത്തിന് കീഴില്‍ സെക്സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
ലൈംഗിക തൊഴിലാളികളോട് പോലീസ് മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികള്‍ക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാര്‍ത്തയും സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നല്‍കരുത്. ഇതുസംബന്ധിച്ചു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മാര്‍ഗരേഖ പുറപ്പെടുവിക്കണം സുപ്രീംകോടതി വ്യക്തമാക്കി. അന്തസായി ജീവിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളികള്‍ക്കും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നിയമ പരിരരക്ഷ എല്ലാ ലൈംഗികത്തൊഴിലാളികള്‍ക്കും ലഭ്യമാക്കണം. എല്ലാ കേസുകളിലും നിയമം ഒരുപോലെയായിരിക്കണം. പ്രായവും സമ്മതവും കണക്കിലെടുത്തതുകൊണ്ടാവണം കേസ് എടുക്കേണ്ടത്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണു ലൈംഗിക തൊഴിലാളിയെങ്കില്‍, അവരുടെ സമ്മതത്തോടെയാണു തൊഴില്‍ ചെയ്യുന്നതെങ്കില്‍ അതില്‍ പോലീസ് ഇടപെടാനും കേസെടുക്കാനും പാടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വേശ്യാലയങ്ങളില്‍ കണ്ടെത്തിയാല്‍ കുട്ടിയെ തട്ടിക്കൊണ്ടു വന്നതാകാമെന്ന് മാത്രം അനുമാനിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പരാതി നല്കുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. തൊഴിലിനിടെ ഏതെങ്കിലും തരത്തില്‍ അതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളികള്‍ക്ക് ഉടനെ തന്നെ മെഡിക്കോ ലീഗല്‍ കെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളികളോടുള്ള പോലീസിന്റെ പെരുമാറ്റം ക്രൂരവും അക്രമാസക്തവുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: