കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി തള്ളി. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിചാരണക്കോടതിയാണ് തള്ളിയത്. ഈ മാസം ഒമ്പതിന് ഇറക്കിയ ഉത്തരവിലൂടെയാണ് കോടതി ഈ ആവശ്യം തള്ളിയത്.
വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും മുമ്പ് ഫോറന്‍സിക് പരിശോധന നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞ കേസില്‍ അതില്‍ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യം എന്തെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നില്ലെന്നും വിചാരണക്കോടതി പറഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മുന്‍ കോടതി ഉത്തരവ് അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷന് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ഉത്തരവ് അയച്ചിരുന്നു. ഉത്തരവ് എന്തുകൊണ്ട് കൈപ്പറ്റിയില്ലെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. മുമ്പ് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ നിന്നും കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അതേസമയം കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മെയ് 31 ന് വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: