കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി.മണിക്കൂറുകള്‍ക്കകം ബസ്സ് കലൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തി. വ്യാഴാഴ്ച്ച രാവിലെയാണ് ബസ്സ് മോഷണം പോയത്.രാവിലെ എട്ടിന് ആലുവ ഡിപ്പോയില്‍ നിന്ന് മെക്കാനിക്കിന്റെ വേഷത്തില്‍ എത്തിയ ആള് ബസ്സ് എടുത്തുകൊണ്ടുപോവുകയായിരുന്നു.
ആലുവായില്‍ നിന്ന് എറണാകുളം ഭാഗത്തേക്കായിരുന്ന ബസ്സ് പോയത്.അമിത വേഗത്തില്‍ പോയ ബസ്സ് പല വാഹനങ്ങളിലും തട്ടിയതായി പരാതിയുണ്ട്. ബസ്സിന്റെ അമിത വേഗം കണ്ട് സംശയം തോന്നിയ സെക്യരിറ്റി ജീവനക്കാരന് ഉടന്‍തന്നെ ഡിപ്പോയില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ ബസ്സ് കലൂര്‍ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി.ബസ്സ് ഓടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്നമുളളതായി പറയപ്പെടുന്നു.ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് പോവേണ്ട ബസ്സാണ് മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: