കൊച്ചി : പി.സി. ജോര്‍ജിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതാണ്. സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് അദ്ദേഹം. പി സി ജോര്‍ജിന്റെ അറസ്റ്റില്‍ തിരക്കഥയുണ്ടോ എന്ന് സംശയമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു.
ജോര്‍ജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര് കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പി.സി. ജോര്‍ജിനെ പിടിച്ച് അകത്തിടാം എന്ന് സിപിഎം പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് കൊടുത്തതായി സംശയിക്കുന്നു.
തൃക്കാക്കരയിലെ 20% വോട്ട് ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് അറസ്റ്റിന് പിന്നില്‍. പി സി ജോര്‍ജിനോട് കാണിച്ചിരിക്കുന്നത് അങ്ങേയറ്റം നീതി നിഷേധമാണ്. ഇരട്ട നീതിയാണ് സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാര്‍ കാണിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള വിനാശകരമായ നടപടിയാണിത്.
2014ന് മുമ്പുള്ള കശ്മീരിലേക്ക് കേരളത്തെ മുഖ്യമന്ത്രി കൊണ്ടുപോവുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനോട് സര്‍ക്കാരിന് മൃദുസമീപനമാണ്. മുസ്ലിം ഭീകരവാദത്തെ സര്‍ക്കാര്‍ കയ്യയച്ച് സഹായിക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പി.സി. ജോര്‍ജിനെ രാവിലെ കോടതി 14 ദിവസത്തേക്ക് രാവിലെ കോടതി റിമാന്‍ഡ് ചെയ്തു. കോടതി നടപടി ക്രമങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയില്‍ വിട്ടു തരണമെന്ന പോലീസിന്റെ ആവശ്യം പരിഗണിക്കാതെയാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: