കൊട്ടിയൂര്‍: നെയ്യാട്ടവും ഇളനീരാട്ടവും രണ്ടു ആരാധനാ പൂജകളും കഴിഞ്ഞതോടെ യാഗോത്സവ നഗരി അനുദിനം ഭക്തജനത്തിരക്കിലേക്ക് മാറി. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും യാഗോത്സവ നഗരിയിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടുതല്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ ഒരുക്കിയത് കൊണ്ട് തന്നെ വാഹനത്തിരക്ക് റോഡ് ഗതാഗതത്തേയും ഉത്സവനഗരിയേയും കാര്യമായി ബാധിക്കുന്നില്ല. മഴ മാറി നില്ക്കുന്നതും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
ഉത്സവത്തിലെ നാല് ആരാധനകളില്‍ മൂന്നാത്തേതായ രേവതി ആരാധന 26ന് നടക്കും. 31 ന് നടക്കുന്ന രോഹിണി ആരാധനയോടെ നാല് ആരാധനകളും പൂര്‍ത്തിയാകും. ഉത്സവനഗരിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഹരിതകര്‍മ്മസേന നടത്തുന്ന ശ്രമം ഏറെ അഭിനദനീയമാണ്. അതുകൊണ്ടുതന്നെ ഉത്സവം ഹരിതോത്സവമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത്, ദേവസ്വം, ഹരിതമിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം നടന്നുവരുന്നത്.
ഇന്നലെ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അക്കരെ കൊട്ടിയൂരിലെ ഉത്സവനഗരിയിലെത്തി എക്സിക്യു്ട്ടീവ് ഓഫീസര്‍ ഗോകുല്‍, ചെയര്മാന് കെ.സി. സുബ്രഹ്മണ്യന് നായര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസങ്ങളില്‍ നിരവധി പ്രശസ്തരും പെരുമാളെ തൊഴാനായി കൊട്ടിയൂരിലെത്തിച്ചേര്‍ന്നു. മുന്‍ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിതാ സുബ്രഹ്മണ്യന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാന്ദന് മാസ്റ്റര്‍, നടന് മേഘനാഥന്, മമ്പറം ദിവാകരന് എന്നിവര്‍ ഇവരില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: