ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം സൗത്ത് ഫസ്റ്റ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പഴകിയതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ പിടികൂടി. ഇ.കെ സാജിദിന്റെ ഉടമസ്ഥതയിലുള്ള എജെ പാര്‍ക്ക് ഹോട്ടലില്‍ നിന്നും പ്ലാസ്റ്റിക് ട്രേയില്‍ ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ക്വാളിഫ്ലവര്‍ വറുത്തത്, ബീഫ് വറുത്തത് ഫ്രീസറില്‍ സൂക്ഷിച്ചത്, ചിക്കന്‍ ഫ്രൈ, ബീഫ് കറി, ബിരിയാണി ചോറ് പഴകിയത്, പ്ലാസ്റ്റിക് ട്രേയില്‍ ന്യൂഡില്‍സ് വേവിച്ചത് ഫ്രീസറില്‍ സൂക്ഷിച്ചത്, ഇരുമ്പ് ചീനചട്ടിയില്‍ പഴകിയ എണ്ണ എന്നിവയും, ശങ്കരപാണ്ഡ്യന്‍, ജയലക്ഷ്മി നിവാസ് പുത്തന്മഠം എന്നയാളുടെ കടയുടെ അടുക്കള വൃത്തിഹീനമായും കടയില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച നെയ്യപ്പം, വെട്ട്കേക്ക് എന്നിവയും, സക്കരിയ ബസാറിലെ താഫ് ഫാസ്റ്റ് ഫുഡില്‍ നിന്നും പഴകിയ എണ്ണയും, വനിത-ശിശു ആശുപത്രി ക്യാന്റീനില്‍ ഫ്രിഡ്ജും, പരിസരവും വൃത്തിഹീനവും പഴകിയ വറുത്തരച്ച കറികളും, പിടിച്ചെടുത്തു.
വലിയകുളം വാര്‍ഡിലെ ഹോട്ടല്‍ ചില്ലീസ്, ഹോട്ടല്‍ സയാമീസ്, റെയില്‍വെ സ്റ്റേഷന് വാര്‍ഡിലെ പൂയം ടീ ഷോപ്പ്, സ്റ്റേഡിയം വാര്‍ഡിലെ കല്ലായി ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളിലെ അടുക്കള വൃത്തിഹീനമായി കാണപ്പെട്ടു. സൗത്ത് ഫസ്റ്റ് സര്‍ക്കിള്‍ എച്ച്ഐ ബി. അനില്‍കുമാര്‍, സൗത്ത് സെക്കന്‍ഡ് എച്ച്ഐ ഹര്‍ഷിദ്, ജെഎച്ച്ഐമാരായ സുമേഷ് പവിത്രന്, വി. ശിവകുമാര്‍, എസ്. സതീഷ്, ബി.ശാലിമ, ഷബീന, കെ. സ്മിതമോള്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്കി. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചതായും, പിഴ ഈടാക്കിയതായും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: