തിരുവനന്തപുരം: ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയുള്ള കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയിരിക്കുന്നത്. ജാമ്യ വ്യവസ്ഥകള്‍ ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചാണ് വിധി.
ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം വെണ്ണലിയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് കൊച്ചി സിറ്റി പൊലീസിന് മുന്നില്‍ ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്. ഹൈക്കോടതി പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: