ന്യൂദല്‍ഹി : ബിജെപിയും പ്രധാനമന്ത്രിയും നിരന്തരം കോണ്‍ഗ്രസ്സിന്റെ ദേശീയതയും രാജ്യസ്നേഹവും ചോദ്യം ചെയ്യപ്പെടുന്നു. അതിനാല്‍ ഇനിമുതല്‍ കോണ്‍ഗ്രസ് എന്നതിന് പകരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നു തന്നെ പറയണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശം. ചിന്തന്‍ ശിബിരത്തിന് പിന്നാലെയാണ് പാര്‍ട്ടി അനുയായികള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യക്കാരുടേതാണ് കോണ്‍ഗ്രസ്, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടിയാണെന്നും ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. പാര്‍ട്ടി ഉന്നത നേതാക്കളും ഔദ്യോഗിക വക്താക്കളും ഇനിമുതല്‍ ജനങ്ങളെ അഭിസംബോധന ചെയ്തും, റാലികളിലും, ചാനല്‍ ചര്‍ച്ചകളിലും സംസാരിക്കുമ്പോള്‍ ഇനിമുതല്‍ കോണ്‍ഗ്രസ് എന്ന് വെറുതെ സംസാരിക്കാന്‍ പാടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് എടുത്തുതന്നെ പറയണം. രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പോരാടിയ ചരിത്രമുണ്ടെന്നുമടക്കം ഉറക്കെ പറയേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണെന്നും പാര്‍ട്ടിയുടെ മാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ് ദയനീയമായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പുനരുജ്ജീവനമായിരുന്നു രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലെ മുഖ്യ ചര്‍ച്ച. അതില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യം എന്ന നിലയില്‍ ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രമേയങ്ങള്‍ ഹിന്ദിയിലാണ് അവതരിപ്പിച്ചത്. ശേഷം അതിന്റെ ഇംഗ്ലീഷിലുള്ള പരിഭാഷ ലഭ്യമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ഹിന്ദിയില്‍ പ്രമേയം അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: