കൊച്ചി : അതിജീവിതയ്ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന പ്രതീതി. മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതു മനസ്സ് അതിജീവിതയ്ക്ക് ഒപ്പമാണ്. അതിജീവിതയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അവരെ പരസ്യമായി അപമാനിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പും ഈ കേസും തമ്മില്‍ യാതൊരു ബന്ധവുമില്ല. രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല ഇത്.
ചട്ടമ്പിമാരേ പോലെയാണ് എം.എം മണിയേയും ഇ.പി ജയരാജനേയും ആന്റണി രാജുവിനേയും മുഖ്യമന്ത്രി പറഞ്ഞുവിട്ടത്. സ്വയം പ്രതിരോധത്തിന് മറ്റുള്ളവരുടെ മെക്കിട്ട് കയറുന്ന പരിപാടിയാണ് മുഖ്യമന്ത്രിക്ക് പണ്ടേയുള്ളത്. അതിജീവിതയെ അപമാനിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്.
ഇതുമായി ബന്ധപ്പെട്ട് ഇടത് അനുകൂലികള്‍ പ്രതികരിച്ചിട്ടില്ല. ഇവരുടെ മൗനം അത്ഭുതപ്പെടുത്തുന്നു. സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വനിതാ കമ്മിഷന്റെ പ്രതികരണം ശരിയല്ല. സംഭവത്തിലെ പരാതിയില്‍ അന്വേഷിക്കേണ്ട ജോലിയാണ് വനിതാ കമ്മീഷനുള്ളതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
നടിയെ ആക്രമിച്ച കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. കേസില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിനിത് തെരഞ്ഞെടുപ്പിനുള്ള ആയുധമല്ല. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന് പിന്‍വാങ്ങുകയും ചെയ്തു.
ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പോഴും പ്രതികരിച്ചില്ല. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഗുരതുരമായ ആരോപണം ഉന്നയിച്ചപ്പോഴാണ് അതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും സതീശന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: