ചെന്നൈ: ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. എസ്.സി മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദറാണ്(30) മരിച്ചത്. സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ മൂന്നു പേരടങ്ങിയ സംഘമാണ് കൊലപ്പെടുത്തിയത്.
വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെ (പിഎസ്ഒ) നിയോഗിച്ചിരുന്നു. ബാലചന്ദര്‍ സാമിനായകന്‍ തെരുവില്‍ കുറച്ച് വ്യക്തികളുമായി സംസാരിക്കവെ അദ്ദേഹത്തിന്റെ പിഎസ്ഒ ചായ കുടിക്കാന്‍ പോയിരുന്നു. ഇതേസമയത്താണ് മൂന്ന് പേര് അടങ്ങുന്ന സംഘം വളഞ്ഞ് ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ബാലചന്ദറിന്റെ പിഎസ്ഒ ആയിരുന്ന ബാലകൃഷ്ണന് തിരിച്ചെത്തുന്നതിന് മുമ്പ് സംഘം ഇരുചക്രവാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു.
മെയ് 18നാണ് കൊടും കൊലപാതകങ്ങള്‍ നഗരത്തില്‍ നടന്നത്. നിലവിലെ ബിജെപി പ്രവര്‍ത്തകന്റെ മരണം നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 18 കൊലപാതകങ്ങളാണ് നഗരത്തില്‍ നടന്നത്. ചെന്നൈ കൊലപാതക നഗരമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമി വിമര്‍ശിച്ചു. ചിന്താദ്രിപ്പേട്ടിലാണ് ബാലചന്ദര്‍ താമസിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: